അണ്ണാമലൈയുടെ അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല? പ്രഖ്യാപനം നാളെ

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള വിടവാങ്ങൽ ഏതാണ്ട് ഉറപ്പായതായും റിപ്പോർട്ടുകൾ.അണ്ണാമലൈ, ബിജെപിയിൽനിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജൂൺ രണ്ടിന് ന്യൂഡൽഹിയിൽവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തൻ്റെ തീരുമാനം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ചർച്ചകൾക്ക് ശേഷം വിഷയങ്ങൾ പരിഗണിച്ച് ഉടൻ മറുപടി നൽകാമെന്ന് പാർട്ടി അണ്ണാമലൈക്ക് ഉറപ്പ് നൽകിയതായാണ് സൂചന.അതേസമയം, 30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച‌യുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, രാജിവെക്കാനുള്ള നീക്കം തൽക്കാലം മുന്നോട്ട് കൊണ്ടുപോകരുത് എന്നാണ് പാർട്ടി വൃത്തങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് എന്നാണ്. പാർട്ടിയിൽനിന്നുള്ള തന്റെ വേർപിരിയൽ സൗഹൃദപരമായിരിക്കണമെന്നും പരസ്യമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്നുമാണ് അണ്ണാമലൈ ആഗ്രഹിക്കുന്നത്. ഇക്കാര്യവും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്നാൽ, അണ്ണാമലൈ ഒരു ജനകീയ മുന്നേറ്റം (people’s movement) ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അത് പിന്നീട് ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നും സൂചനയുണ്ട്. പുതിയ രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങുമോ എന്ന ചോദ്യങ്ങൾക്കിടെ, കാര്യങ്ങളിൽ ഉടൻ വ്യക്തത വരുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Annamalai’s discussions with Amit Shah also failed to yield results? Announcement tomorrow

More Stories from this section

family-dental
witywide