ടിവികെ റാലിയില്‍ വീണ്ടും മരണം; നിര്‍ജലീകരണമെന്ന് റിപ്പോർട്ടുകൾ

നടനും ടിവികെ നേതാവുമായ വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം. സേലത്തെ റാലിയില്‍ പങ്കെടുത്ത മഹാരാഷ്ട്ര സ്വദേശി സൂരജാണ് മരിച്ചത്. നിര്‍ജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റംബറില്‍ ഉണ്ടായ കരൂര്‍ ദുരന്തത്തിന് ശേഷം നാലു മാസങ്ങള്‍ക്കിപ്പുറം അഞ്ചു ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് സേലത്ത് നടത്തിയ പൊതുസമ്മേളനത്തിനിടെയാണ് സൂരജിന് ജീവൻ നഷ്ടമായിരിക്കുന്നത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

മൂന്നു മണിക്കൂറോളം വെയിലത്ത് നിന്നതിനാല്‍ നിര്‍ജലീകരണം ഉണ്ടായതാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, 5000 പേര്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ 7000 പേര്‍ പങ്കെടുത്തതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ടിവികെ, മരിച്ചയാളെ പാര്‍ട്ടി അവഗണിക്കില്ലന്നും വ്യക്തമാക്കി. സെപ്റ്റംബറില്‍ ഉണ്ടായ കരൂര്‍ ദുരന്തത്തില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Another death at TVK rally; reports say dehydration

More Stories from this section

family-dental
witywide