ബംഗ്ലാദേശിൽ ഒരു ഹിന്ദു കൂടി കൊല്ലപ്പെട്ടു, 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ സംഭവം; അശാന്തി തുടരുന്നു

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള അക്രമങ്ങൾ തുടരുന്നു. ഇന്നലെ രാത്രിയോടെ ഒരു ഹിന്ദു യുവാവ്കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് ഹിന്ദുക്കൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ ഹിന്ദു യുവാവായ ശരത് ചക്രവർത്തി മണി (40)യാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. നർസിംഗ്ഡി ജില്ലയിലെ പലാഷ് ഉപസിലയിലുള്ള ചാർസിന്ദൂർ ബസാറിൽ ശരത് തന്റെ പലചരക്ക് കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അക്രമികൾ എത്തിയത്. അജ്ഞാതരായ അക്രമി സംഘം മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഇദ്ദേഹത്തെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുംമുമ്പ് മരണം സംഭവിച്ചിരുന്നു.

ദക്ഷിണ കൊറിയയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ഭാര്യയും 12 വയസ്സുള്ള മകനുമുണ്ട്.

ബംഗ്ലാദേശിലെ മനുഷ്യാവകാശ സംഘടനകൾ ഈ സംഭവങ്ങളിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ വ്യാപകമായ ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം കൊലപാതകങ്ങളിലും അക്രമങ്ങളിലും പ്രതിഷേധിച്ച് ധാക്കയുൾപ്പെടെയുള്ള നഗരങ്ങളിൽ ഹിന്ദു സംഘടനകൾ വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികയാണ്.

അതേസമയം, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ബംഗ്ലാദേശ് ഇടക്കാല സർക്കാർ അറിയിച്ചിട്ടുണ്ട്.

Another Hindu man killed in Bangladesh, secondincident in 24 hours.

More Stories from this section

family-dental
witywide