അബുദാബിയിൽ വീണ്ടും ഇറാൻ്റെ മിസൈൽ ആക്രമണം: ഘാന സ്വദേശിക്ക് പരുക്ക്

അബുദാബി: അബുദാബി ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ യുഎഇ പ്രതിരോധ സേന തകർത്തു. ആക്രമണത്തിനിടെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഘാന സ്വദേശിക്ക് പരുക്കേറ്റു. മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള (ICAD City) ഒരു കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ വീണത്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.

ആകാശത്തുവെച്ച് തന്നെ മിസൈലുകൾ തകർത്തതിനാൽ വലിയ ദുരന്തം ഒഴിവായി. പരുക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. ഏപ്രിൽ 5-ന് നടന്ന ആക്രമണത്തിൽ റുവൈസിലെ പെട്രോ കെമിക്കൽ പ്ലാൻ്റിൽ തീപിടിത്തമുണ്ടായിരുന്നു.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക വാർത്താ ഏജൻസികൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ അധികൃതർ അഭ്യർത്ഥിച്ചു. അബുദാബിയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Another Iranian missile attack in Abu Dhabi: Ghanaian injured

More Stories from this section

family-dental
witywide