രാഹുൽ മാങ്കൂട്ടത്തിലിന്റെ മുറി പരിശോധിച്ച് പൊലീസ്; പാലക്കാട്ടെ 2002 മുറിയിൽ മറ്റൊരു ഫോൺ കണ്ടെടുത്തു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നാം ലൈംഗിക പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തതും അവസാനം താമസിച്ചതുമായ മുറി പരിശോധിച്ച് പൊലീസ്. പാലക്കാട് KPM ഹോട്ടലിലെ 2002 എന്ന മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതിനിടെ, മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജാമ്യ ഹർജി 16ന് പരിഗണിക്കും. 15ന് വൈകിട്ട് പ്രതിയെ തിരികെ എത്തിക്കണമെന്നും കോടതി നിർദേശിച്ചു. ഡിജിറ്റൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പാലക്കാട് നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്ത്ണ്ടതായുണ്ട്. പാലക്കാട് ഉൾപ്പടെ തെളിവെടുപ്പ് നടത്തണം എന്ന് വാദം.

another phone got from rahul mamkoottathil from Palakkad