സിനിമാ ലോകത്തിന് അപ്രതീക്ഷിത ആഘാതം, സംഗീത പ്രേമികളെ ഞെട്ടിച്ച് അർജിത് സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചു; ‘ഇനി പിന്നണി പാടില്ല’

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായകൻ അർജിത് സിംഗ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നു. ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിക്കൊണ്ട് ഒരു സംഗീത പരിപാടിക്കിടെയാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. തന്റെ സംഗീത ജീവിതത്തിൽ മറ്റൊരു പാത തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നും സിനിമകൾക്ക് വേണ്ടി പാടുന്നത് അവസാനിപ്പിക്കുകയാണെന്നും അർജിത് സിംഗ് വ്യക്തമാക്കി.

കഴിഞ്ഞ ദശകത്തിൽ ബോളിവുഡ് സംഗീതരംഗം അടക്കിവാണിരുന്ന ശബ്ദമായിരുന്നു 38 കാരനായ അർജിത് സിംഗിന്റേത്. ‘ആഷിഖി 2’ എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ അദ്ദേഹം പിന്നീട് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള ഗായകനായി മാറി. പാട്ടുകൾ റെക്കോർഡ് ചെയ്യുന്നതിനേക്കാൾ ലൈവ് കൺസർട്ടുകളോടും സ്വതന്ത്ര സംഗീതത്തോടും താൽപ്പര്യമുള്ളതിനാലാണ് അർജിത് സിംഗ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് സൂചിപ്പിച്ചു.

തന്റെ ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും സംഗീതത്തിൽ നിന്ന് താൻ പൂർണ്ണമായി വിട്ടുനിൽക്കില്ലെന്ന് അർജിത് സിംഗ് ഉറപ്പുനൽകിയിട്ടുണ്ട്. സിനിമകൾക്ക് വേണ്ടി ഇനി പാടില്ലെങ്കിലും സംഗീത പരിപാടികളിലൂടെയും ആൽബങ്ങളിലൂടെയും ആരാധകർക്ക് മുന്നിലെത്തുമെന്നാണ് വിവരം. ഈ വാർത്ത പുറത്തുവന്നതോടെ അർജിത് സിംഗിന്റെ മടങ്ങിവരവിനായി സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ രീതിയിലുള്ള അഭ്യർത്ഥനകൾ നടത്തുന്നുണ്ട്. 15 വർഷം നീണ്ട കരിയറിൽ 2 ദേശീയ പുരസ്‌കാരങ്ങളും 8 ഫിലിം ഫെയർ പുരസ്‌കാരങ്ങളും നേടിയിട്ടിട്ടുണ്ട്. സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായകന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

Arijit Singh Announces Retirement from Playback Singing

More Stories from this section

family-dental
witywide