
ദില്ലി മദ്യനയക്കേസിൽ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്ന് നിഷ്പക്ഷമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും ജഡ്ജി കേസിൽ നിന്ന് പിന്മാറണമെന്നും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജഡ്ജിക്ക് മുന്നിൽ നേരിട്ട് ഹാജരായാണ് കെജ്രിവാൾ ഈ വിചിത്രമായ വാദം ഉന്നയിച്ചത്. ഇഡിയുടെയും സിബിഐയുടെയും അപ്പീലുകളിൽ ജസ്റ്റിസ് ശർമ്മ നിരന്തരം ഏജൻസികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, ആർഎസ്എസ് ബന്ധമുള്ള ബിജെപി അഭിഭാഷക സംഘടനയുടെ പരിപാടികളിൽ ജഡ്ജി നാലുതവണ പങ്കെടുത്തത് തന്റെ ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും കെജ്രിവാൾ കോടതിയിൽ വാദിച്ചു.
താൻ രാഷ്ട്രീയമായി പക്ഷപാതം കാണിക്കുന്നു എന്നാണോ ആരോപിക്കുന്നത് എന്ന് ജഡ്ജി തിരിച്ചടിച്ചെങ്കിലും, ഈ ബെഞ്ചിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന നിലപാടിൽ കെജ്രിവാൾ ഉറച്ചുനിന്നു. ജഡ്ജിയുടെ കോടതിക്ക് പുറത്തുള്ള പെരുമാറ്റവും മുൻ ഉത്തരവുകളും സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടിയതോടെ കേസ് കൂടുതൽ നാടകീയമായ തലത്തിലേക്ക് നീങ്ങി. കെജ്രിവാളിന്റെ വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ജഡ്ജിയുടെ അടുത്ത നീക്കം നിർണ്ണായകമാകും.
Arvind Kejriwal asks Justice Swarna Kanta Sharma to recuse; alleges bias over RSS-linked events













