കേരളത്തിൻ്റെ വിധിയെഴുത്ത്; പ്രചാരണം അവസാന ഘട്ടങ്ങളിലേക്ക്, പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ, മുഖ്യമന്ത്രി ധർമ്മടത്ത്

അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കുമെന്ന സുപ്രധാന വിധിയെഴുത്തിലേക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ പ്രചാരണത്തിനെത്തും. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. ആലപ്പുഴ മണ്ഡലത്തിലാണ് രാഹുൽ ഗാന്ധി ഇന്നത്തെ ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ് പ്രചരണം. കണ്ണൂർ ധർമടത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് എൽഡിഎഫ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Assembly Election Campaign enters final stages, PM and Rahul Gandhi in Kerala today, CM at Dharmadam

More Stories from this section

family-dental
witywide