നിയമസഭാ തെരഞ്ഞെടുപ്പ്; കുറഞ്ഞത് 13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് (എം), പേരാമ്പ്ര, എലത്തൂർ, തിരുവമ്പാടി എന്നീ സീറ്റുകളിലൊന്ന് ആവശ്യപ്പെടും

കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച 13 സീറ്റെന്ന ആവശ്യം മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അംഗീകരിച്ചതാണെന്നും അതിൽ മാറ്റംവരുത്തേണ്ടെതില്ലെന്നും എന്ന നിലപാടിൽ കേരള കോൺഗ്രസ് (എം). അതിനാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 13 സീറ്റ് വേണമെന്നാണ് കേരള കോൺഗ്രസ് (എം)ൻ്റെ ആവശ്യം. 2021-ൽ 13 സീറ്റ് അനുവദിക്കുകയും എന്നാൽ ഒരു സീറ്റ് സി.പി.എം. ആവശ്യപ്രകാരം വിട്ടുകൊടുത്ത് 12 സീറ്റിൽ മത്സരിക്കുകയും ചെയ്തിരുന്നു. കേരള കോൺഗ്രസ് സ്ഥാനാർഥി പ്രചാരണം ആരംഭിച്ചശേഷം പ്രാദേശിക സി.പി.എമ്മിന്റെ എതിർപ്പുകാരണമാണ് കുറ്റ്യാടി സീറ്റിൽ നിന്ന് പിന്മാറിയത്.

എന്നാൽ കുറ്റ്യാടിതന്നെ വേണമെന്ന് നിർബന്ധം പിടിക്കില്ല. പകരം പേരാമ്പ്ര, എലത്തൂർ, തിരുവമ്പാടി എന്നീ സീറ്റുകളിലൊന്ന് ആവശ്യപ്പെടും. മധ്യകേരളത്തിലെ ആധിപത്യത്തിന് കേരള കോൺഗ്രസ് (എം) മുന്നണിയിൽ അനിവാര്യമാണെന്നിരിക്കേ സിപിഎം., സിപിഐ. കക്ഷികൾക്ക് തങ്ങളെ തഴയാൻ കഴിയില്ലന്നാണ് പാർട്ടി കരുതുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ.മാർ എല്ലാവരും മത്സരിക്കും. അതേസമയം, പാലായിൽ മന്ത്രി റോഷി അഗസ്റ്റിൻ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി.

റോഷി യുവജനപ്രസ്ഥാനത്തിലൂടെ വളർന്നുവന്നതുകൊണ്ട് ചോരത്തിളപ്പുള്ള ആളാണ്. വ്യാഖ്യാനങ്ങൾ പലതും ഉണ്ടാകും. മത്സരിക്കുന്ന കാര്യത്തിൽ ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് വ്യക്തമാക്കി.കോൺഗ്രസ് നേതാക്കളുമായി യു.ഡി.എഫ്. പ്രവേശനത്തിനായി ചർച്ചനടത്തിയെന്ന മാണി സി. കാപ്പന്റെ പ്രസ്താവനയെയും ജോസ് കെ. മാണി തള്ളിയിരുന്നു. ഇക്കാര്യം എവിടെവേണമെങ്കിലും സത്യംചെയ്യാം. കേരള കോൺഗ്രസിന്റെ യഥാർഥ തറവാട് കേരള കോൺഗ്രസ് എം. ആയതുകൊണ്ടാണ് പി.ജെ. ജോസഫ് രണ്ടില ചിഹ്നത്തിനും പാർട്ടിയുടെ പേരിനുമായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതെന്നും ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പാർട്ടിയാണ് തറവാടെങ്കിൽ പരാതിയുമായി പോകേണ്ടതില്ലായിരുന്നുവെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

Assembly elections; Kerala Congress (M) will demand at least 13 seats, one of Perambra, Elathur, Thiruvambady seats

More Stories from this section

family-dental
witywide