ആറ്റുകാൽ പൊങ്കാലയിൽ രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കമായി ലക്ഷകണക്കിന് അടുപ്പുകളിലാണ് ആറ്റുകാൽ ദേവിക്കായി പൊങ്കാല സമർപ്പിക്കുന്നത്. പൊങ്കാല കലങ്ങൾ തിളച്ചു തുടങ്ങി. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.
ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
Attukal Pongala begins with fire being poured into the Pandara stove, Pongala pots have started boiling









