ആറ്റുകാൽ പൊങ്കാല: അമേരിക്കൻ മലയാളികൾക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കി കെഎച്ച്എൻഎ; രജിസ്ട്രേഷൻ തുടരുന്നു

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹിന്ദു ഉത്സവങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയിൽ, പ്രവാസ ജീവിതത്തിലും ആത്മീയ ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്തവണ ഒരു പ്രത്യേക അവസരമൊരുങ്ങുന്നു. നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), 2026 മാർച്ച് 3 ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, ശബരി ഹൗസിൽ കെ എച്ച് എൻ എ ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 9:45 ന് പൊങ്കാല അടുപ്പ് കത്തിക്കലും ഉച്ചയ്ക്ക് 2:15 ന് നിവേദ്യം തളിക്കലും നടക്കും. ഇത്തരമൊരു ഒത്തൊരുമ, ദൂരത്ത് ജീവിക്കുമ്പോഴും ഭക്തിയും പൈതൃകബോധവും ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്ക് ആത്മഹർഷം നൽകുന്ന അനുഭവമായിരിക്കും.

രജിസ്ട്രേഷൻ – സൗജന്യം, ഫെബ്രുവരി 25 വരെ. പങ്കെടുക്കുന്നവർക്ക് സ്ഥലം വിന്യാസം, മാർഗ്ഗനിർദ്ദേശം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. 2026 ഫെബ്രുവരി 25-നകം namaha.org സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. കുടുംബങ്ങൾ ഒരുമിച്ച് അമ്മയുടെ സന്നിധിയിൽ പ്രാർത്ഥിക്കാൻ ഒരു ആത്മീയ വേദിയൊരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. അമേരിക്കൻ മലയാളികൾക്കോ നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കോ ഇതിലേക്കായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

അപ്പുക്കുട്ടൻ പിള്ള: +1 (917) 847-1534 / +91 96568 08059
സിനു നായർ: +1 (215) 668-2367
ഡോ. കലാ സാഹി: +1 (202) 359-8427
വിനോദ് കുമാർ: +91 86068 24451
ആറ്റുകാൽ അമ്മയുടെ കൃപ നേടാനുള്ള ഈ അപൂർവ അവസരം പ്രയോജനപ്പെടുത്തണമെന്നും ,ഈ വിവരം കൂടുതൽ പ്രവാസി കുടുംബങ്ങളിലേക്ക് കൈമാറണമെന്നും ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സും വനജ നായർ ചെയർപേഴ്സണായ ട്രസ്റ്റി ബോർഡ് അംഗങ്ങളും അഭ്യർത്ഥിച്ചു.

Attukal Pongala: KHNA Arranges Special Facilities for American Malayali Families; Registration Open

More Stories from this section

family-dental
witywide