ഇനി ഭക്തിയുടെ നാളുകൾ: ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ, ആഘോഷങ്ങൾക്ക് 23 മുതൽ തുടക്കം

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന് നടക്കും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങൾക്ക് ഫെബ്രുവരി 23 ന് തുടക്കമാകും. ഫെബ്രുവരി 23-ന് വൈകിട്ട് 5.30-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.

ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്ക‌ാരം അദ്ദേഹത്തിന് സമ്മാനിക്കും. ഉത്സവ ദിവസങ്ങളിൽ അംബ, അംബാലിക സ്റ്റേജുകളിൽ പുരാണ പാരായണവും വിവിധ ക്ഷേത്രകലകളും അരങ്ങേറും. എല്ലാ ദിവസവും ഉച്ചയ്ക്ക് ഭക്തർക്കായി അന്നദാനം ഉണ്ടായിരിക്കും.

ഉത്സവനാളുകളിലെ പ്രധാന ചടങ്ങുകളും കലാപരിപാടികളുടെയും സമയക്രമം.

ഫെബ്രുവരി 23 (ഞായർ): വൈകിട്ട് 5.30: കാപ്പുകെട്ടി കുടിയിരുത്ത്. രാത്രി 8.00: കലാപരിപാടികളുടെ ഉദ്ഘാടനം – മോഹൻലാൽ. തുടർന്ന്: പച്ചപ്പന്തലിൽ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥാപാരായണം ആരംഭിക്കുന്നു.ഫെബ്രുവരി 24 (തിങ്കൾ): വൈകിട്ട് 6.00: സംഗീതസദസ്സ് ഡോ. കെ. കൃഷ്ണ‌കുമാർ, ബിന്നി കൃഷ്ണകുമാർ. രാത്രി 8.00: വയലിൻ ഫ്യൂഷൻ സി.എസ്. അനുരൂപ്, പാർവ്വതി. രാത്രി 10.00: ഗാനമേള – മണക്കാട് ഗോപൻ, ചിത്ര അരുൺ.ഫെബ്രുവരി 25 (ചൊവ്വ) കുത്തിയോട്ട വ്രതാരംഭം. രാവിലെ 8.45: കുത്തിയോട്ട വ്രതാരംഭം. രാത്രി 8.00: സംഗീതക്കച്ചേരി ഹരീഷ് ശിവരാമകൃഷ്ണൻ.രാത്രി 10.00: നാടൻപാട്ട് ചാലക്കുടി പ്രസീദ.ഫെബ്രുവരി 26 (ബുധൻ): വൈകിട്ട് 6.30: സോപാനസംഗീതം ഏലൂർ ബിജു.രാത്രി 8.00: ഗാനമേള.ഫെബ്രുവരി 27 (വ്യാഴം) : വൈകിട്ട് 6.00: സംഗീതക്കച്ചേരി ശങ്കരൻ നമ്പൂതിരി. രാത്രി 8.00: ഗാനമേള – ഉണ്ണി മേനോൻ. രാത്രി 11.00: ശാസ്ത്രീയനൃത്തം -ഡോ. നീന പ്രസാദ്.ഫെബ്രുവരി 28 (വെള്ളി): രാത്രി 8.00: മ്യൂസിക് ബാൻഡ് ആര്യ ദയാൽ.മാർച്ച് 01 (ശനി) :വൈകിട്ട് 7.00: വീണ. പുല്ലാങ്കുഴൽ-വയലിൻ ഫ്യൂഷൻ – രാജേഷ് വൈദ്യ, രാജേഷ് ചേർത്തല, വേദമിത്ര.മാർച്ച് 02 (ഞായർ): രാത്രി 10.00: ഭരതനാട്യം, ശാസ്ത്രീയനൃത്തം.പൊങ്കാല നാൾ: മാർച്ച് 03 (തിങ്കൾ) :രാവിലെ: ശുദ്ധപുണ്യാഹം. രാവിലെ 9.45: അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.15: പൊങ്കാല നിവേദ്യം. രാത്രി 8.30: കുത്തിയോട്ടം ചൂരൽകുത്ത്. രാത്രി 10.45: പുറത്തെഴുന്നള്ളത്ത്.മാർച്ച് 04 (ചൊവ്വ)രാവിലെ 8.00 : അകത്തെഴുന്നള്ളത്ത്. രാത്രി 9.45: കാപ്പഴിക്കൽ.രാത്രി 12.45: കുരുതി തർപ്പണം (ഉത്സവ സമാപനം)

Attukal Pongala on March 3; Mohanlal to inaugurate the cultural programs, celebrations to begin from the 23rd

More Stories from this section

family-dental
witywide