
മെൽബൺ: ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകളെ അയക്കില്ലെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കി. കടലിടുക്ക് തുറന്നു സംരക്ഷിക്കാൻ സഹായം വേണമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവശ്യത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി കാതറിൻ കിംഗ് നിലപാട് വ്യക്തമാക്കിയത്. എബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
നിലവിൽ യുഎഇ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഓസ്‌ട്രേലിയ മുൻഗണന നൽകുന്നത്. ആ മേഖലയിലുള്ള ഓസ്‌ട്രേലിയൻ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങൾ വിട്ടുനൽകി സഹായിക്കുന്നുണ്ടെന്നും എന്നാൽ ഹോർമുസ് കടലിടുക്കിലേക്ക് കപ്പലുകൾ അയക്കാൻ പദ്ധതിയില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു ആവശ്യം ഓസ്‌ട്രേലിയക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു
നേരത്തെ ജപ്പാനും സമാനമായ രീതിയിൽ ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രധാന സഖ്യകക്ഷികൾ പലരും മേഖലയിലെ നേരിട്ടുള്ള സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
Australia rejects Trump’s request to not send warships to Strait of Hormuz















