പ്രൗഢഗംഭീര ചടങ്ങിൽ ‘ഡോ. എംവി പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ളയുടെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി രമേശ് ബാബു രചിച്ച ‘ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.വി. പ്രമോദ് പുസ്തകപ്രകാശനം നിർവ്വഹിച്ചു.

ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥകർത്താവ് രമേശ് ബാബു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി.

സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ നടി മല്ലിക സുകുമാരൻ, എ. സമ്പത്ത്, മാധവൻ ബി. നായർ തുടങ്ങി സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു

More Stories from this section

family-dental
witywide