
ടെഹ്റാൻ: ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അടുത്ത പരമോന്നത നേതാവായി മൊജ്തബ ഖമനേയി എത്തുന്നു. കൊല്ലപ്പെട്ട ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനെയുടെ രണ്ടാമത്തെ മകനാണ് മൊജ്തബ ഖമനേയി. 56 വയസുള്ള മൊജ്തബയ്ക്ക് രാജ്യത്തെ അധികാര സംവിധാനത്തിൽ ശ്രദ്ധേയമായ സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്പ്സ് (IRGC) എന്ന സൈനിക വിഭാഗത്തോടും അതിന്റെ ബസീജ് സന്നദ്ധ സായുധ സംഘത്തോടും അടുത്ത ബന്ധമുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഷിയ മുസ്ലിം മതപണ്ഡിതരുടെ പരമ്പരാഗത സംവിധാനത്തിൽ പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത് അനുകൂലമായി കാണുന്നില്ല.
കൂടാതെ, മൊജ്തബ ഉയർന്ന പദവിയിലുള്ള മതപണ്ഡിതനല്ലെന്നും ഭരണകൂടത്തിൽ ഔദ്യോഗിക സ്ഥാനം ഒന്നും വഹിക്കുന്നില്ലെന്നും ഇത് അദ്ദേഹത്തിന് മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളിയാണെന്നും വിലയിരുത്തപ്പെടുന്നു. ഇറാന്റെ ഭരണഘടനയനുസരിച്ച്, പരമോന്നത നേതാവായി ഒരു മുതിർന്ന ഷിയാ മതപണ്ഡിതനെയാണ് തിരഞ്ഞെടുക്കേണ്ടത്.
Ayatollah Mojtaba Khamenei will now lead Iran












