അജിത് പവാറിൻ്റെ ജീവനെടുത്ത ബാരാമതി വിമാനാപകടം: സംഭവസ്ഥലത്തുനിന്നുള്ള ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനുമായ അജിത് പവാറി (66) ൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രിയപ്പെട്ടവരുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ നടന്ന വിമാനാപകടത്തിലാണ് അജിത് പവാർ അന്തരിച്ചത്.

മുംബൈയിൽ നിന്നും ബാരാമതിയിലേക്ക് പോവുകയായിരുന്ന ചാർട്ടേഡ് വിമാനം (Learjet 45) ലാൻഡിംഗിനിടെ തകർന്നു വീഴുകയായിരുന്നു. അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, സഹായി, പൈലറ്റ്, കോ-പൈലറ്റ് എന്നിവരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരണപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സ്ഥിരീകരിച്ചു. സംഭവ സ്ഥലത്തുനിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു.

Baramati plane crash that took Ajit Pawar’s life: Shocking video footage from the scene released

Also Read

More Stories from this section

family-dental
witywide