എല്ലാവരെയും ഉൾക്കൊണ്ട് മുന്നേറുന്നതാകണം എന്ന കാഴ്ചപ്പാടോടെ പാവകളുടെ ലോകത്ത് പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ബാർബി ഡോൾ. ഓട്ടിസ്റ്റിക് പാവകൾ വിപണിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കിയിരിക്കുകയാണ് ബാർബി പാവകൾ. ഓട്ടിസം സ്പെക്ട്രത്തിൽ ഉൾപ്പെടുന്ന കുട്ടികൾ അവരുടെ ലോകത്തെ എങ്ങനെ അനുഭവിക്കുന്നു, എങ്ങനെ മനസിലാക്കുന്നു, ആശയവിനിമയം നടത്തുന്നു എന്നവയുടെയെല്ലാം സവിശേഷ പ്രതീകങ്ങൾ ഉൾക്കൊള്ളുന്നവയാകും ഈ ബാർബി പാവകൾ.

സ്റ്റിമിങിന് (ഓടിസ്റ്റിക് സ്പെക്ട്രത്തിലുള്ളവരിൽ ചിലപ്പോൾ കണ്ട് വരുന്ന ആവർത്തിച്ചുള്ള ഉത്തേജ്ജിത ചലനം) ഉതകുന്ന തരത്തിൽ ചലിപ്പിക്കാവുന്ന കൈകളുടെ സന്ധികളും കൈമുട്ടും ഉള്ള പാവകൾ, അനാവശ്യ ശബ്ദം ഒഴിവാക്കുന്നതിനുള്ള ഹെഡ് ഫോണുകൾ ധരിച്ചത്, അഴഞ്ഞ വസ്ത്രങ്ങൾ, ആശയ വിനിമയം നടത്തുന്നതിന് ഓട്ടിസം സ്പെക്ട്രത്തിലുള്ള ചിലർ ഉപയോഗിച്ച് വരുന്ന ആപ്പുകൾ ഉള്ള ടാബ് എന്നിവ ഉൾപെടെയുള്ള പാവയാണ് വരുന്നത്.
ഓട്ടിസ്റ്റിക് സെൽഫ് അഡ്വൈസറി നെറ്റ് വർക്കുമായി ചേർന്ന് കഴിഞ്ഞ 18മാസമായി പാവകളുടെ രൂപകൽപ്പനയ്ക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു കമ്പനി. ജനുവരി 12 മുതൽ മെറ്റൽ ഷോപ്പുകളിൽ ലഭ്യമാകുന്ന പുതിയ ബാർബി പാവകൾ വാൾമാർട്ടിൽ മാർച്ചോടെ എത്തും. 11.87 ഡോളറായിരിക്കും റീട്ടെയിൽ വില
Barbie launches first autistic doll. It has sensory-sensitive, stimming features. has completed preparations to launch autistic dolls in the market














