
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും. “കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ ബിഡിജെഎസ്” എന്ന മുദ്രാവാക്യവുമായാണ് ബിഡിജെഎസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനായി 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. അരൂർ – അഡ്വ. പി.എസ്. ജ്യോതിസ്, കുട്ടനാട് – സന്തോഷ് ശാന്തി, കായംകുളം – തമ്പി മേട്ടുതറ, കോട്ടയം – പി. അനിൽകുമാർ, കടുത്തിരുത്തി – സുരേഷ് എട്ടിക്കുന്നേൽ, ഉടുമ്പൻചോല – സംഗീത വിശ്വനാഥൻ, കുന്നംകുളം – റിജിൽ കെ.ആർ., നെന്മാറ – എ.എൻ. അനുരാഗ്, കൊടുവള്ളി – ഗിരി പമ്പനാൽ, കോട്ടക്കൽ – സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, നിലമ്പൂർ – ഗിരീഷ് മേക്കാട്, പേരാവൂർ – പൈലി വാതിയാട്ട് എന്നിവരാണ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ.
















