നല്ല ഭൂരിപക്ഷത്തിൽ പി വി അൻവറിനെ ജയിപ്പിച്ചാൽ ബേപ്പൂരിന് സമ്മാനം – വി.ഡി സതീശൻ

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മികച്ച ഭൂരിപക്ഷത്തിൽ പി .വി. അൻവറിനെ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ പരോക്ഷമായി മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിൽ പ്രതിപക്ഷനേതാവ് സംസാരിച്ചത്.

ബേപ്പൂരിലെ സുൽത്താനായി നമ്മുടെ പി വി അൻവർ നിയമസഭയിലേക്ക് വരും. വെറും എംഎൽഎ ആയിട്ടായിരിക്കില്ല അദ്ദേഹം വരുന്നത്. ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കും. നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിക്കണം. അങ്ങനെ ജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകുമെന്നും ഇനി വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയാണെന്നും വി. ഡി സതീശൻ പറഞ്ഞു.

അതേസമയം, സംസ്ഥാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുള്ള കലാശക്കൊട്ട് നാളെയാണ്. അവസാനവട്ട പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. പരസ്യ പ്രചരണം അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പോൾ വിവിധ മുന്നണികളുടെ ദേശീയ നേതാക്കളും സംസ്ഥാനത്ത് തുടരുകയാണ്.

Beypore will be rewarded if PV Anwar wins with a good majority – V.D. Satheesan