ബിൽ ഗേറ്റ്‌സിന് റഷ്യൻ യുവതികളിൽ നിന്നും ലൈംഗികരോഗം പിടിപെട്ടു ? എപ്‌സ്റ്റീൻ ഫയലുകളിലെ ഇ-മെയിലുകൾ ചർച്ചയാകുന്നു

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളിലെ പുതുതായി പുറത്തുവിട്ട രേഖകളിൽ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പരാമർശിക്കുന്ന ഒരു ഇമെയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ബിൽ ഗേറ്റ്‌സിന് റഷ്യൻ പെൺകുട്ടികളിൽ നിന്ന് ലൈംഗികമായി പകരുന്ന രോഗം (STD) പിടിപെട്ടുവെന്നാണ് ഇതിൽ പറയുന്നത്. 2013-ൽ ജെഫ്രി എപ്‌സ്റ്റീൻ തനിക്ക് തന്നെ അയച്ചതെന്ന് പറയപ്പെടുന്ന ഇമെയിലുകളുടെ സ്ക്രീൻഷോട്ടുകളിലാണ് ഈ അവകാശവാദങ്ങളുള്ളത്.

ബിൽ ഗേറ്റ്‌സിന് റഷ്യൻ യുവതികളിൽ നിന്ന് രോഗം ബാധിച്ചുവെന്നും, അന്നത്തെ തന്റെ ഭാര്യയായിരുന്ന മെലിൻഡയ്ക്ക് രഹസ്യമായി നൽകാനായി അദ്ദേഹം ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെട്ടുവെന്നും ഇതിൽ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതും, മുൻപ് തന്നെ ഗേറ്റ്‌സ് നിഷേധിച്ചതുമാണ്. ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പ് (DOJ) പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളുടെ കൂട്ടത്തിൽ, എപ്‌സ്റ്റീൻ സ്വന്തം ഇമെയിലിലേക്ക് അയച്ച കുറിപ്പുകളിലാണ് ഈ പരാമർശങ്ങൾ കണ്ടെത്തിയത്.

2013 ജൂലൈ 18-ന് ജെഫ്രി എപ്‌സ്റ്റീൻ തനിക്ക് തന്നെ ഒരു ദീർഘമായ സന്ദേശം അയച്ചിരുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ബിൽ ഗേറ്റ്‌സിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നതിനൊപ്പം വ്യക്തിപരമായ കാര്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഈ സന്ദേശത്തിൽ ആരോപിക്കുന്നു.

എപ്‌സ്റ്റീൻ്റെ മെയിലിൽ ഇക്കാര്യങ്ങൾ

“മുറിവേറ്റയിടത്ത് വീണ്ടും കുത്തുന്നതുപോലെ, നിനക്ക് പിടിപെട്ട ലൈംഗികരോഗത്തെക്കുറിച്ചുള്ള (STD) ഇമെയിലുകൾ ഡിലീറ്റ് ചെയ്യാൻ നീ എന്നോട് അഭ്യർത്ഥിച്ചു. മെലിൻഡയ്ക്ക് രഹസ്യമായി നൽകാൻ ആന്റിബയോട്ടിക്കുകൾ എത്തിച്ചു നൽകണമെന്ന നിൻ്റെ ആവശ്യവും നിൻ്റെ ശാരീരിക വിവരണങ്ങളും അടങ്ങിയ മെയിലുകൾ നീക്കം ചെയ്യാൻ നീ എന്നോട് ആവശ്യപ്പെട്ടു”. മെയിലിൽ എപ്‌സ്റ്റീൻ ഇങ്ങനെ എഴുതി. കഴിഞ്ഞ ആറ് വർഷത്തെ നമ്മുടെ സൗഹൃദത്തെ അവഗണിച്ചുകൊണ്ടുള്ള” ഗേറ്റ്‌സിന്റെ തീരുമാനം തന്നെ വല്ലാതെ തളർത്തിക്കളഞ്ഞുവെന്നും എപ്‌സ്റ്റീൻ പറയുന്നു. “ബില്ലും മെലിൻഡയും തമ്മിലുള്ള കടുത്ത ദാമ്പത്യ തർക്കത്തിൽ ഞാൻ അകപ്പെട്ടിരിക്കുകയാണ്…” എന്നും ആ ഇമെയിലിൽ എപ്‌സ്റ്റീൻ പരാമർശിച്ചിട്ടുണ്ട്. “അദ്ദേഹത്തിന്റെ വിശ്വസ്തൻ എന്ന നിലയിൽ, ധാർമ്മികമായി തെറ്റായതും അധാർമ്മികവുമായ പല കാര്യങ്ങളിലും പങ്കുചേരാൻ എന്നോട് ആവശ്യപ്പെടുകയും ഞാൻ അതിന് വഴങ്ങുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമാകാൻ സാധ്യതയുള്ള കാര്യങ്ങൾ ചെയ്യാൻ പോലും എന്നോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.”- എപ്സ്റ്റീൻ മെയിലിൽ കുറിച്ചു.

ലൈംഗിക കടത്ത് കേസുകളിൽ വിചാരണ നേരിടാനിരിക്കെ 2019-ൽ ന്യൂയോർക്ക് ജയിലിൽ വച്ച് മരിച്ച എപ്‌സ്റ്റീനുമായുള്ള ബന്ധത്തിൽ ബിൽ ഗേറ്റ്‌സ് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി പുറത്തുവിട്ട രേഖകളിൽ വിവിധ സ്ഥലങ്ങളിൽ എപ്‌സ്റ്റീനും ഗേറ്റ്‌സും ഒപ്പമുള്ള തീയതി രേഖപ്പെടുത്താത്ത ചിത്രങ്ങളും ഉൾപ്പെടുന്നു. ഒരു ചിത്രത്തിൽ മുഖം മറച്ച ഒരു യുവതിക്ക് സമീപം ഗേറ്റ്‌സ് ചിരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം. 1994 മുതൽ 2021 വരെയായിരുന്നു ബിൽ ഗേറ്റ്‌സും മെലിൻഡയും വിവാഹിതരായിരുന്നത്. ഗേറ്റ്‌സിന് ഉണ്ടായിരുന്ന വിവാഹേതര ബന്ധങ്ങളും എപ്‌സ്റ്റീനുമായുള്ള അടുപ്പവുമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് കൂടുതൽ വിശദാംശങ്ങൾ നൽകാതെ മെലിൻഡ നേരത്തെ പറഞ്ഞിരുന്നു. എപ്‌സ്റ്റീനുമായുള്ള ഗേറ്റ്‌സിന്റെ ബന്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച് 2019-ൽ തന്നെ മെലിൻഡ വിവാഹമോചന അഭിഭാഷകരെ സമീപിച്ചിരുന്നതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, വലിയ രീതിയിൽ ചർച്ചയായിരിക്കുന്ന ഈ വിവരങ്ങൾ തികച്ചും അസംബന്ധവും വ്യാജവുമാണെന്ന് ബിൽ ഗേറ്റ്‌സ് തൻ്റെ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി ശക്തമായി നിഷേധിച്ചിട്ടുണ്ട്.

Bill Gates contracted sexually transmitted disease from Russian women? Emails in Epstein files are being discussed

More Stories from this section

family-dental
witywide