H-1B വിസ 3 വർഷത്തേക്ക് നിർത്താൻ യുഎസ് കോൺഗ്രസിൽ ബിൽ; ഇന്ത്യക്കാർക്ക് വലിയ ആഘാതം

അമേരിക്കയിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന H-1B വിസ പ്രോഗ്രാം വീണ്ടും പ്രതിസന്ധിയിൽ. യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ മൂന്ന് വർഷത്തേക്ക് ഈ വിസ പദ്ധതി നിർത്തിവയ്ക്കാൻ ലക്ഷ്യമിട്ട് ബിൽ അവതരിപ്പിച്ചു. അരിസോണയിലെ കോൺഗ്രസ് അംഗമായ എലി ക്രെയിൻ അവതരിപ്പിച്ച ‘End H-1B Visa Abuse Act of 2026’ എന്ന ബിൽ, ഏഴ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയോടെയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ

* H-1B വിസയുടെ വാർഷിക പരിധി 65,000ൽ നിന്ന് 25,000 ആയി കുറയ്ക്കും

* കുറഞ്ഞ ശമ്പളം $2 ലക്ഷം നിർബന്ധമാക്കും

* ആശ്രിതരെ (dependents) അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് നിരോധിക്കും

കൂടാതെ, ലോട്ടറി സംവിധാനം ഒഴിവാക്കി ഉയർന്ന ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് രീതിയിലേക്ക് മാറാനും നിർദ്ദേശമുണ്ട്. H-1B വിസയിലൂടെ ജോലി നേടുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് ഐടി, ആരോഗ്യ മേഖലകളിൽ. അതിനാൽ പുതിയ നീക്കങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് നേരിട്ട് ബാധകമാകും. ഹ്യൂസ്റ്റണിലെ കുടിയേറ്റ അഭിഭാഷകനായ രാഹുൽ റെഡ്ഡിയുടെ വിലയിരുത്തൽ പ്രകാരം, കോൺഗ്രസിന് വിസ പദ്ധതി താൽക്കാലികമായി നിർത്താനുള്ള അധികാരമുണ്ട്. ഇത് നടപ്പായാൽ, നിലവിലുള്ള H-1B വിസ ഉടമകൾക്ക് രാജ്യം വിടുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യേണ്ടിവരും.

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർക്ക് തിരിച്ചടി

തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യക്കാരാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുക. ചിലർ 20 വർഷം വരെ കാത്തിരിക്കുകയാണ്. പുതിയ ബിൽ നിലവിൽ വന്നാൽ, സ്ഥിരതാമസത്തിലേക്കുള്ള അവരുടെ സാധ്യതകൾക്ക് വലിയ തിരിച്ചടിയാകും.

കൂടുതൽ കർശന നടപടികൾ

* അമേരിക്കൻ തൊഴിലാളികളെ കണ്ടെത്താനാകാത്ത പക്ഷം മാത്രമേ വിദേശികളെ നിയമിക്കാവൂ

* H-1B തൊഴിലാളികൾക്ക് ഒന്നിലധികം ജോലി നിരോധനം

* മൂന്നാം കക്ഷി ഏജൻസികളുടെ ഇടപെടൽ നിയന്ത്രണം

* OPT (Optional Practical Training) അവസാനിപ്പിക്കൽ“അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കം,” എന്ന് എലി ക്രെയിൻ വ്യക്തമാക്കി. കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവണതയെ നിയന്ത്രിക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നതെന്നാണ് റിപ്പബ്ലിക്കൻ അംഗങ്ങൾ പറയുന്നത്.

Bill in US Congress to suspend H-1B visa for 3 years; Big blow to Indians

More Stories from this section

family-dental
witywide