വാളകം വീട്ടിലെ അവിഹിതത്തിന്റെ ഫോട്ടോകളടക്കം തെളിവുകൾ കയ്യിലുണ്ട്, പക്ഷേ ഗണേഷിനെതിരെ കൂടുതൽ നിയമനടപടിക്കില്ലെന്ന് ഭാര്യ ബിന്ദു

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയന്ന ആരോപണങ്ങളിൽ നിലവിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് ഭാര്യ ബിന്ദു മേനോൻ വ്യക്തമാക്കി. മന്ത്രിക്കെതിരെ കെഎസ്​യു നേതാവ് ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ബിന്ദു മേനോൻ തന്റെ നിലപാട് വ്യക്തമാക്കിയത്. കുടുംബപരമായ വിഷയങ്ങൾ ചർച്ചയാകുന്നതിൽ വിഷമമുണ്ടെന്നും ഇപ്പോൾ പോലീസിനെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ അറിയിച്ചു.

ഗണേഷിനെതിരായ എല്ലാ തെളിവുകളും കയ്യിലുണ്ടെന്നും ഭാര്യ ബിന്ദു വിവരിച്ചു. പരാതികളായി ഇനി മുന്നോട്ടു പോകുന്നില്ല. വാളകം വീട്ടിലെ അവിഹിതത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ തന്റെ പക്കൽ എല്ലാ തെളിവുകളുമുണ്ട്. ഭ്രാന്തുള്ളവരാണോ 112 ലേക്ക് വിളിക്കുന്നതെന്നും അവർ ചോദിച്ചു. ഗണേഷിന്റെ ആദ്യ പ്രതികരണത്തെ തുടർന്നാണ് ബിന്ദു മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. കെ.ബി. ഗണേഷ് കുമാർ ഇതുവരെ വിളിച്ചിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ഭാര്യ പറയുന്നു. താൻ പാലക്കാട്ടെ വീട്ടിലാണ് കഴിയുന്നത്. ഇനി കേസുമായി മുന്നോട്ട് പോകാനില്ല. ആരുടേയും സംരക്ഷണം ഇനി വേണ്ടെന്നും, ആർ ശ്രീലേഖയെ വിളിച്ചത് അവർ ബന്ധുവായത് കൊണ്ടാണെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.

ബിന്ദു മേനോന്റെ പരാതിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് പുറത്തുവന്ന വാർത്തകളുടെ ഗൗരവം കണക്കിലെടുത്താണ് കേസെടുക്കണമെന്ന ആവശ്യവുമായി കെഎസ്​യു രംഗത്തെത്തിയത്.

Bindu Menon clarifies she will not take legal action against Ganesh Kumar

More Stories from this section

family-dental
witywide