ഒത്തുതീർപ്പിലേക്ക്; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഭാര്യ ബിന്ദു മേനോൻ

ഭാര്യയുടെ ആരോപണങ്ങളിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. മന്ത്രിക്കെതിരെ പരാതിയില്ലെന്നും ഗണേഷ് കുമാർ മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നുവെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ഭാര്യ ബിന്ദു മേനോൻ വ്യക്തമാക്കി. സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് ബിന്ദു മേനോനെ ഗണേഷ് കുമാർ വിളിച്ചത്. താൻ ഭാര്യയോട് മാപ്പ് പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്.

അതേസമയം, ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ​ഗണേഷ്കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരുന്നു. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.

Bindu Menon, wife of Minister KB Ganesh Kumar, says there is no complaint against him and wants the controversy to end.

More Stories from this section

family-dental
witywide