ബർമിംഗ്ഹാമിലെ ആകാശം പെട്ടെന്ന് പിങ്ക് നിറമായി, വിടർന്ന കണ്ണുകളിലാകെ അത്ഭുതം, ഇതെന്താ പറ്റിയത്? നോർത്തേൺ ലൈറ്റ്‌സ് അല്ല, പിന്നെയോ?

എല്ലാ കണ്ണുകളിലും അത്ഭുതമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വെസ്റ്റ് മിഡ്‌ലാൻഡ്‌സിലുടനീളമുള്ള ആളുകൾ അസാധാരണമായ എന്തോ ഒന്ന് കണ്ടു. ബർമിംഗ്ഹാമിലെ ആകാശമാതെ പടർന്നുകിടന്ന പിങ്കുനിറമായിരുന്നു അത്. പലരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുകയും അതിന്റെ കാരണമെന്താണെന്ന് ചിന്തിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ചിലർ ഇത് മനോഹരമായ ഒരു സൂര്യാസ്തമയമായിരിക്കാമെന്ന് കരുതി. മറ്റു ചിലരാകട്ടെ ഇത് നോർത്തേൺ ലൈറ്റ്സ് ആയിരിക്കാമെന്ന് പോലും ഊഹിച്ചു.

എന്നാൽ ഇതൊന്നുമായിരുന്നില്ല ആകാശത്തെ വർണപകിട്ടിലാക്കിയത്. ബർമിംഗ്ഹാം സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ സ്റ്റേഡിയത്തിൽ ഉപയോഗിച്ച കരുത്തുറ്റ എൽഇഡി ലൈറ്റുകളായിരുന്നു ഈ നിറവ്യത്യാസത്തിന് കാരണം. സെന്റ് ആൻഡ്രൂസ് സ്റ്റേഡിയത്തിലെ പുല്ല് വേഗത്തിൽ വളരുന്നതിനായി ഉപയോഗിക്കുന്ന പിങ്ക്/പർപ്പിൾ നിറത്തിലുള്ള എൽഇഡി ‘ഗ്രോ ലൈറ്റുകൾ’ ആണ് ഈ പ്രകാശത്തിന്റെ സ്രോതസ്സ്. ‘ഗോറെറ്റി’ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയും താഴ്ന്ന മേഘാവൃതമായ അന്തരീക്ഷവുമാണ് ഈ പ്രകാശത്തെ ആകാശത്തേക്ക് പ്രതിഫലിപ്പിച്ചത്. മഞ്ഞുകണങ്ങളും മേഘങ്ങളും ഈ പ്രകാശത്തെ വലിയ തോതിൽ പ്രതിഫലിപ്പിക്കുകയും ചിതറിക്കുകയും ചെയ്തതോടെ ആകാശം മൊത്തത്തിൽ പിങ്ക് നിറമായി അനുഭവപ്പെട്ടു.

ബർമിംഗ്ഹാമിന് പുറമെ സ്റ്റാഫോർഡ്‌ഷെയറിലെ ഹെഡ്‌നെസ്‌ഫോർഡ് പോലുള്ള പരിസര പ്രദേശങ്ങളിലും സമാനമായ കാഴ്ച ദൃശ്യമായിരുന്നു. ആളുകളുടെ സംശയവും സോഷ്യൽ മീഡിയയിൽ പ്രവചനവും വർധിച്ചതോടെ കാലാവസ്ഥാ നിരീക്ഷകരും ഫുട്ബോൾ ക്ലബ്ബും ഇതിന്റെ യഥാർത്ഥ കാരണം വിശദീകരിക്കുകയായിരുന്നു.

Birmingham Sky Turns Bright Pink, here is the reason.

More Stories from this section

family-dental
witywide