
മട്ടന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിനിടെ കണ്ണൂർ മട്ടന്നൂരിലെ മാലൂരിൽ സംഘർഷം. ബിജെപിയുടെ ബൂത്ത് ഏജൻ്റ് മനോളി ഷൈജുവിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ ഷൈജുവിൻ്റെ തലയ്ക്ക് പരുക്കേറ്റു. പോളിങ് കേന്ദ്രത്തിൽ ആവശ്യമായ അപേക്ഷകൾ നൽകി മടങ്ങുന്നതിനിടെയാണ് ഷൈജുവിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പരുക്കേറ്റ ഷൈജുവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
BJP booth agent attacked in Mattanur Malur; head injured













