തിരുവനന്തപുരം നേമത്ത് വികസനമില്ലെന്ന രാജീവ് ചന്ദ്രശേഖരൻ്റെ അഭിപ്രായത്തോട് പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി ശിവൻകുട്ടി. നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന്. ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണ്. ഒ രാജഗോപാൽ ഒരു ചെങ്കൽക്കട്ടപോലും എടുത്ത് വച്ചിട്ടില്ലെന്നും വിദ്യാഭ്യാസമേഖലയിൽ വികസനവിപ്ലവമുണ്ടായെന്നും സാധാരണക്കാരൻ്റെ ശബ്‌ദം കേട്ടാൽ രാജീവ് ചന്ദ്രശേഖരന് മനസ്സിലാവില്ലെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വര്‍ഗീയതയെ പടിക്ക് പുറത്താക്കാനും എല്‍ഡിഎഫ് നടത്തിയ പോരാട്ടങ്ങളെ ജനങ്ങള്‍ക്കറിയാം. ഇത്തരം പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഇപ്പോൾ കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് എ കെ ആന്റണിക്ക് പ്രവചനത്തിന്റെ കാലമാണ്.എ ന്നാൽ ആന്റണിയുടെ പ്രവചനം വെറുതെയാകുമെന്ന് ഈ നാട് തെളിയിക്കും. യുഡിഎഫിൽ തകർപ്പൻ തല്ല് നടക്കുന്നു. എ കെ ആൻ്റണി കേരളത്തിന് എന്താണ് ചെയ്തത്? മാറാടും മുത്തങ്ങയും സംഭവിച്ചത് ആൻ്റണിയുടെ കാലത്താണ്. മകൻ ബിജെപിയുടെ ഭാഗമായതിൽ ഡീൽ നടന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രിയെ വിമർശിക്കാൻ എ കെ ആൻ്റണിക്കെന്ത് യോഗ്യതയെന്നും രണ്ട് കാലത്തെയും ഭരണം ജനങ്ങൾ വിലയിരുത്തട്ടെയെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
BJP candidate Rajeev Chandrasekhar says there is no development in nemam; V Sivankutty responds by saying development works worth Rs 900 crore have been done












