മന്ത്രി റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്ക്ക് പ്രതികാരമായി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട ഹെൽത്ത് ലാബ് ഉദ്ഘാടനം ചെയ്‌ത്‌ ബിജെപി

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ ക്ഷണം ലഭിക്കാത്തതിനെ തുടർന് മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റോഡ് ഷോയ്ക്ക് പ്രതികാരമായി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട ഹെൽത്ത് ലാബ് ഉദ്ഘാടനം ചെയ്‌ത്‌ ബിജെപി. ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട് ഉദ്ഘാടനം ചെയ്യേണ്ട ഹെൽത്ത് ലാബാണ് ബിജെപി ഉദ്ഘാടനം ചെയ്‌തത്. ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ പി പ്രകാശ് ബാബുവാണ് ഹെൽത്ത് ലാബ് ഉദ്ഘാടനം നിർവഹിച്ചത്.

പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഹെൽത്ത് സെന്റർ നിർമിച്ചിരിക്കുന്നത്. സമാന്തര ഉദ്ഘാടനം മുഹമ്മദ് റിയാസിന്റെ കുത്തകയല്ലെന്നും കോഴിക്കോട് ടൗണിൽ കേന്ദ്ര ഗവണ്മെന്റിന്റെ രണ്ട് കോടി പതിനേഴു ലക്ഷത്തി നാൽപതിനായിരം രൂപ ചിലവഴിച്ചു നിർമിച്ച വെക്ടർ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിയെ ക്ഷണിച്ചിരുന്നില്ല. ഇതിലുളള പ്രതിഷേധം കൂടിയായിരുന്നു സമാന്തര ഉദ്ഘാടനമെന്നും പ്രകാശ് ബാബു പറഞ്ഞു.

BJP inaugurates health lab to be inaugurated by Health Minister in retaliation for Minister Riyas’ protest roadshow

More Stories from this section

family-dental
witywide