ഐപിഎലിനായി ബംഗ്ലാദേശ് പേസറിനെ 9 കോടിക്ക് വാങ്ങി; ഷാറുഖ് രാജ്യദ്രോഹിയെന്ന് ബിജെപി നേതാവ്

ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷമായ വിമർശനങ്ങളുമായി രംഗത്ത്. ഐപിഎൽ 2026 സീസണിലേക്ക് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ 9.20 കോടി രൂപയ്ക്ക് ടീമിലെടുത്തതാണ് പുതിയ വിവാദത്തിന് കാരണമായത്. ഐപിഎലിൽ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

ഷാറുഖ് ഖാൻ ഒരു ‘രാജ്യദ്രോഹി’ ആണെന്നും ഇന്ത്യയിൽ താമസിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും മീററ്റിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംഗീത് സോം രൂക്ഷവിമർശനം ഉന്നയിച്ചു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ അവിടുത്തെ കളിക്കാരെ ടീമിലെടുത്തത് അംഗീകരിക്കാനാവില്ലെന്ന് സംഗീത് സോം പറഞ്ഞു. മാത്രമല്ല, മുസ്തഫിസുർ റഹ്മാനെപ്പോലുള്ള കളിക്കാർ ഇന്ത്യയിൽ എത്തിയാൽ അവരെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും സോം ഭീഷണിപ്പെടുത്തി.

ഇന്ത്യയിലെ ജനങ്ങൾ നൽകിയ പിന്തുണയിലൂടെയാണ് ഷാറുഖ് ഖാൻ ഈ നിലയിൽ എത്തിയതെന്നും എന്നാൽ അദ്ദേഹം ഈ പണം ഇന്ത്യക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ കളിക്കാർക്കായി നിക്ഷേപിക്കുകയാണെന്നും സോം കുറ്റപ്പെടുത്തി.

അതേസമയം, ഈ പ്രസ്താവനകളെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായി അപലപിച്ചു. ഷാറുഖ് ഖാൻ മുസ്ലീം ആയതുകൊണ്ടാണ് ബിജെപി നേതാക്കൾ അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുത് ആരോപിച്ചു. എന്നാൽ, ബിസിസിഐ നിയമപ്രകാരം ബംഗ്ലാദേശ് കളിക്കാർക്ക് ഐപിഎല്ലിൽ കളിക്കുന്നതിന് വിലക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

BJP leader Sangeet Som has called actor Shah Rukh Khan a ‘traitor.

More Stories from this section

family-dental
witywide