വന്ദേമാതരം സംരക്ഷിക്കാൻ ബിജെപി പ്രമേയം പാസാക്കി; കോൺഗ്രസിന്‍റെ 2 ചരണം തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് തീരുമാനം

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗം പ്രത്യേക പ്രമേയം പാസാക്കി. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തെ യോഗം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തിയ ബി.ജെ.പി, ദേശീയ ഗീതത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ദേശീയതയും ജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും ആദരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. പുതിയ തീരുമാനങ്ങളിലേക്ക് കടക്കുന്നത്.

BJP Passes Resolution to Protect Vande Mataram; Announces Nationwide Campaign Against Congress Policy

More Stories from this section

family-dental
witywide