കടിച്ച ആപ്പിൾ അണികൾക്ക് എറിഞ്ഞുനൽകി മുഖ്യമന്ത്രി ഡികെ ശിവകുമാർ; കോൺഗ്രസിന്റെ ധാർഷ്ട്യമെന്ന് ബിജെപി, രൂക്ഷ വിമർശനം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ താൻ കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞുകൊടുത്ത സംഭവത്തിൽ വിവാദം കനക്കുന്നു. ഈ പ്രവർത്തി കോൺഗ്രസിന്റെ യഥാർത്ഥ മാനസികാവസ്ഥയാണ് വ്യക്തമാക്കുന്നതെന്ന രൂക്ഷവിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ജനങ്ങളെ ആകെ അവഹേളിക്കുന്നതിന് തുല്യമാണെന്നും, ഇത്തരം ധാർഷ്ട്യങ്ങളോട് ജനങ്ങൾ വരുംദിവസങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും ബി.ജെ.പി. മുന്നറിയിപ്പ് നൽകി.

ബി.ജെ.പി.യുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ അവർ കടുത്ത രാഷ്ട്രീയ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ ജനങ്ങൾക്കിടയിലും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

More Stories from this section

family-dental
witywide