ഗുജറാത്തിൽ ബിജെപി തരംഗം, 15 കോർപ്പറേഷനുകളും തൂത്തുവാരി, ഗ്രാമ-നഗര ഭേദമില്ലാതെ വൻ വിജയം; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

ഗുജറാത്ത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. സംസ്ഥാനത്തെ 15 കോർപ്പറേഷനുകളിലും ഭരണമുറപ്പിച്ച ബിജെപി, പ്രധാന നഗരങ്ങളിലെല്ലാം പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി. അഹമ്മദാബാദിലെ 192 വാർഡുകളിൽ 161 എണ്ണത്തിലും വിജയിച്ച ബിജെപി, പോർബന്തർ, മോർബി നഗരസഭകളിലെ മുഴുവൻ സീറ്റുകളും തൂത്തുവാരി ചരിത്ര വിജയം കുറിച്ചു.

ഗ്രാമമേഖലകളിലും ബിജെപി ആധിപത്യം തുടർന്നു. 34 ജില്ലാ പഞ്ചായത്തുകളിൽ 33 ഇടത്തും ബിജെപി മുന്നേറ്റം നടത്തിയപ്പോൾ ആകെ 1090 സീറ്റുകളിൽ 782 എണ്ണവും പാർട്ടി സ്വന്തമാക്കി. അതേസമയം, നർമ്മദ ജില്ലാ പഞ്ചായത്ത് നേടിയത് ആം ആദ്മി പാർട്ടിക്ക് ആശ്വാസമായി. കോൺഗ്രസിന് ഒരിടത്തും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പലയിടങ്ങളിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു.

ഗുജറാത്തിലെ മിന്നും വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ജനം സദ്ഭരണത്തിനും വികസന രാഷ്ട്രീയത്തിനുമാണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസന നയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രതികരിച്ചു. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ആം ആദ്മി പാർട്ടിക്ക് ഇത്തവണ സൂറത്ത് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്.

BJP sweeps Gujarat local body polls; clinches all 15 corporations as PM Modi hails mandate for good governance

More Stories from this section

family-dental
witywide