അമേരിക്കയിൽ തിരുവനന്തപുരം സ്വദേശിയായ ബോബൻ ബെഞ്ചമിനെ മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിൽ തിരുവനന്തപുരം സ്വദേശിയായ ബോബൻ ബെഞ്ചമിനെ മരിച്ച നിലയിൽ കണ്ടെത്തി. 46 വയസായിരുന്നു. അമേരിക്കയിലെ ഡെൽറേയ് ബീച്ചിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി അദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. H1B വിസയിൽ അമേരിക്കയിലെത്തിയിരുന്ന ബോബൻ ബെഞ്ചമിൻ തിരുവനന്തപുരം സ്വദേശിയാണ്.

അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ സന്നദ്ധപ്രവർത്തകരും ലോക്കൽ അസോസിയേഷനും ചേർന്ന് നടത്തി വരികയാണ്.

Boban Benjamin, a native of Thiruvananthapuram, was found dead in the United States.

More Stories from this section

family-dental
witywide