കാലിഫോർണിയയിലെ സാന്താ ബാർബറ യൂണിവേഴ്‌സിറ്റിയിൽ പിഎഎച്ച്ഡി ചെയ്തിരുന്ന ഇന്ത്യൻ വിദ്യാർഥി ഹൈക്കിങ്ങിനിടയിൽ കൊല്ലപ്പെട്ടു. വാരാന്ത്യത്തിൽ ബിഗ് പൈൻ ലെയ്ക്‌സിൽ വിക്രം മുബായിയെ കാണാതായിരുന്നു. ഇൻയോ നാഷനൽ ഫോറസ്റ്റിൽ നിന്നു മൃതദേഹം കണ്ടെത്തിയെന്നു യൂണിവേഴ്സിറ്റി വിദ്യാർഥി പ്രസിദ്ധീകരണം ‘ഡെയ്‌ലി നെക്സസ്’ പറയുന്നു.
ഓഗസ്ററ് 1നു രാത്രി 8:30 നാണ് കെമിക്കൽ എഞ്ചിനിയറിങ്ങിൽ ഗവേഷണം നടത്തിയിരുന്ന മുബായി കുടുംബത്തെ അവസനമായി ബന്ധപ്പെട്ടത്. പിന്നീട് ബന്ധപ്പെട്ടില്ല. ഇതേ തുടർന്നു കുടുംബം യുവാവിനെ കാണാനില്ലെന്നു പരാതി നൽകുകയായിരുന്നു.
ഇൻയോ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ, കാലിഫോർണിയ ഹൈവെ പട്രോൾ എന്നിവ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഓഗസ്റ്റ് 3നു ജഡം കണ്ടെത്തിയത്. ഹോങ്കോങ്ങിൽ ജനിച്ച മുബായി നല്ല പരിചയ സമ്പത്തുള്ള ഹൈക്കർ ആണെന്ന് കുടുംബം പറയുന്നു. നടക്കാൻ പഠിച്ച കാലത്തു തന്നെ ‘അമ്മ ഹൈക്കിങ്ങും ടെന്നിസും പഠിപ്പിച്ചെന്നു യുവാവ് ഇന്റർനെറ്റിൽ കുറിച്ചിരുന്നു. 2022ൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് അർബാന-ചാംപെയ്നിൽ നിന്നാണ് കെമിക്കൽ എഞ്ചിനിയറിങ്ങിൽ മുബായി ബിരുദം എടുത്തത്.
Body of Indian student who went missing while hiking in California found.












