
കൊൽക്കത്ത: ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷില്ലോങ്ങിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ (6E 3074/6E 7304) ബോംബ് ഭീഷണി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമാനത്തിലെ ടോയ്ലറ്റിനുള്ളിൽ നിന്നാണ് ഒരു പേപ്പർ സ്ലിപ്പ് വിമാന ജീവനക്കാർക്ക് ലഭിച്ചത്. വിമാനത്തിനുള്ളിൽ ബോംബ് ഉണ്ടെന്നായിരുന്നു ഇതിൽ എഴുതിയിരുന്നത്.
ഭീഷണി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിമാനം പ്രധാന ടെർമിനലിൽ നിന്ന് മാറ്റി ഐസൊലേഷൻ ബേയിലേക്ക് (Isolation Bay) മാറ്റി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (BDDS) സി.ഐ.എസ്.എഫും വിമാനത്തിലും യാത്രക്കാരുടെ ബാഗുകളിലും വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് സന്ദേശം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Bomb threat found inside toilet on IndiGo flight; passengers evacuated for inspection















