മിഡിൽ ഈസ്റ്റിൽ സംഘർഷം വ്യാപിക്കുന്നു, പൗരന്മാരെ ഒഴിപ്പിക്കാൻ കാനഡ; നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ ചില രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി ബുധനാഴ്ച അറിയിച്ചു.

ഇസ്രായേലിലുള്ള കനേഡിയൻ പൗരന്മാരെ ബസ് മാർഗ്ഗം ഈജിപ്ഷ്യൻ അതിർത്തിയിൽ എത്തിക്കും. ബെയ്റൂട്ടിൽ നിന്ന് കുറച്ചുീതം ആളുകളെ വിമാനമാർഗ്ഗം മാറ്റിക്കൊണ്ടിരിക്കുകയാണ്.

യു.എ.ഇ വ്യോമപാതകൾ തുറന്നു തുടങ്ങുന്നതോടെ അവിടെ നിന്ന് ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നതായി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിഡിൽ ഈസ്റ്റിലുടനീളം ഒരു ലക്ഷത്തിലധികം കനേഡിയൻ പൗരന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതിൽ 2,000 പേർ മടങ്ങിപ്പോകാൻ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Canada begins evacuation of citizens from Middle East

More Stories from this section

family-dental
witywide