കാനഡ സ്കൂൾ വെടിവെപ്പ്: പ്രതിയുടെ സംശയാസ്പദ പ്രവർത്തനം മുമ്പേ തിരിച്ചറിഞ്ഞതായി OpenAI; 2025ൽ അക്കൗണ്ട് നിരോധിച്ചു

ഒട്ടാവ: കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂൾ വെടിവെപ്പുമായി ബന്ധപ്പെട്ട പ്രതിയുടെ ChatGPT ഉപയോഗം ആക്രമണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ChatGPT നിർമാതാക്കളായ OpenAI വെളിപ്പെടുത്തി. എന്നാൽ നിയമപ്രവർത്തകരെ സമീപിക്കാൻ ആവശ്യമായ “ പ്രവർത്തനം ” അന്നത്തെ പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് കമ്പനി അറിയിച്ചു.

വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, 18 വയസുള്ള ട്രാൻസ് ജെൻഡർ പെൺകുട്ടിയായ ജെസ്സി വാൻ റൂട്ട്സെലാറിന്റെ അക്കൗണ്ട് 2024 ജൂണിൽ “ഹിംസാത്മക പ്രവർത്തനങ്ങൾക്ക് സഹായകമായ ഉപയോഗം” എന്ന സംശയത്തിൽ ഫ്ലാഗ് ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി. Royal Canadian Mounted Police (RCMP)നെ വിവരം അറിയിക്കാനുള്ള സാധ്യത പരിഗണിച്ചെങ്കിലും, നിയമപ്രവർത്തന ഏജൻസികളെ ഉൾപ്പെടുത്താൻ ആവശ്യമായ നിലവാരം പ്രവർത്തനത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം.

അതേസമയം, OpenAIയുടെ ഉപയോഗ നയം ലംഘിച്ചതിനെ തുടർന്ന് 2025 ജൂണിൽ അക്കൗണ്ട് നിരോധിച്ചതായും കമ്പനി അറിയിച്ചു. The Wall Street Journal ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. സംഭവം പുറത്തുവന്നതോടെ OpenAI ഉദ്യോഗസ്ഥർ RCMPയെ സ്വമേധയാ സമീപിച്ച് പ്രതിയുടെ ChatGPT ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതായി അറിയിച്ചു. RCMP സ്റ്റാഫ് സാർജന്റ് ക്രിസ് ക്ലാർക്ക് സ്ഥിരീകരിച്ചതനുസരിച്ച്, പ്രതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയുടെ വിശദമായ പരിശോധന പുരോഗമിക്കുകയാണ്.

ഡിജിറ്റൽ, ഭൗതിക തെളിവുകൾ ശേഖരിച്ച് ക്രമബദ്ധമായി പരിശോധിക്കുന്നതായും അദ്ദേഹം പറഞ്ഞു.പോലീസ് വിവരങ്ങൾ പ്രകാരം, വാൻ റൂട്ട്സെലാർ ആദ്യം വീട്ടിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി. തുടർന്ന് ടംബ്ലർ റിഡ്ജിലെ സമീപന്തെ സ്കൂളിൽ വെടിവെപ്പ് നടത്തി. ആക്രമണത്തിൽ 39കാരിയായ ഒരു ടീച്ചിംഗ് അസിസ്റ്റന്റും 12-13 വയസ്സ് പ്രായമുള്ള അഞ്ച് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു. പിന്നീട് പ്രതി സ്വയം വെടിവെച്ച് മരിച്ചതായി അധികൃതർ അറിയിച്ചു.

പ്രതിക്ക് മുൻപ് മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നും, ആക്രമണത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണസംഘം അറിയിച്ചു. 2020ൽ Nova Scotiaയിൽ നടന്ന വെടിവെപ്പിന് ശേഷമുള്ള കാനഡയിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഈ സംഭവം. അന്വേഷണം തുടരുകയാണെന്നും എല്ലാ ഡിജിറ്റൽ-ഭൗതിക തെളിവുകളും വിശദമായി പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Canada school shooting: OpenAI identified suspect’s suspicious activity in advance; account banned in 2025

More Stories from this section

family-dental
witywide