
ഒട്ടാവ: പേർഷ്യൻ ഗൾഫ് മേഖലയിൽ പ്രതിസന്ധി നേരിടുന്ന പങ്കാളിത്ത രാജ്യങ്ങളെ സഹായിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കാനഡ. ആക്രമണം നേരിടുന്ന രാജ്യങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കനേഡിയൻ പ്രതിരോധ മേധാവി ജനറൽ ജെന്നി കാരിഗ്നാൻ അറിയിച്ചു. എന്നാൽ നൽകാൻ ഉദ്ദേശിക്കുന്ന സഹായത്തിൻ്റെ സ്വഭാവം എന്തായിരിക്കുമെന്ന് അവർ വെളിപ്പെടുത്തിയില്ല.
അതേസമയം, ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ പങ്കുചേരാൻ കാനഡ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. നിലവിൽ മേഖലയിൽ സായുധ സംഘർഷം നിലനിൽക്കുന്നതിനാൽ അന്താരാഷ്ട്ര നിയമപ്രകാരം രാജ്യങ്ങൾക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നും, അത്തരത്തിലുള്ള പ്രതിരോധ നീക്കങ്ങളെ മാത്രമേ പിന്തുണയ്ക്കൂ എന്നും അവർ വാർത്താലേഖകരോട് പറഞ്ഞു.
വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തുന്നതിനായി കനേഡിയൻ പ്രതിരോധ മേധാവി വെള്ളിയാഴ്ച യൂറോപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾക്കും കാനഡ മുൻഗണന നൽകുന്നുണ്ട്.
Canada supports Gulf countries; no direct war against Iran, says defense chief















