”കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കണം”- ‘ട്രംപ് ഭരണകൂടത്തോട് മാർക്ക് കാർണി, വാക്കുകൾ കടുപ്പിച്ചത് ആൽബെർട്ട പ്രവിശ്യയിലെ ആ സംഭവവികാസത്തിന് പിന്നാലെ

ഒട്ടാവ: യുഎസ് ഭരണകൂടത്തോട് കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആൽബെർട്ട പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്ന വിഘടനവാദി ഗ്രൂപ്പുകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കാർണിയുടെ ഈ പ്രതികരണം.

ആൽബെർട്ടയിലെ വിഘടനവാദി ഗ്രൂപ്പായ ആൽബെർട്ട പ്രോസ്പിരിറ്റി പ്രോജക്ട് (APP) നേതാക്കൾ കഴിഞ്ഞ വർഷം മുതൽ മൂന്ന് തവണ യുഎസ് ഉദ്യോഗസ്ഥരെ കണ്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

“യുഎസ് ഭരണകൂടം കനേഡിയൻ പരമാധികാരത്തെ ബഹുമാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കാർണി പറഞ്ഞു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള സംഭാഷണങ്ങളിൽ താൻ ഇക്കാര്യം വ്യക്തമാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആൽബെർട്ടയുടെ ഭരണ തലവനായ പ്രീമിയർ ഡാനിയേൽ സ്മിത്തും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ആൽബെർട്ടയുടെ ജനാധിപത്യ പ്രക്രിയയെക്കുറിച്ചുള്ള ചർച്ചകൾ ആൽബെർട്ടക്കാർക്കും കനേഡിയക്കാർക്കും വിട്ടുകൊടുക്കണമെന്ന് അവർ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളുടെ സഹായത്തോടെ കാനഡയെ വിഭജിക്കാൻ ശ്രമിക്കുന്നത് ‘രാജദ്രോഹത്തിന്’ തുല്യമാണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയും വിമർശിച്ചു.

അതേസമയം, ആൽബെർട്ട സ്വതന്ത്രമായാൽ 500 ബില്യൺ ഡോളറിന്റെ വായ്പ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാനാണ് തങ്ങൾ പോയതെന്ന് വിഘടനവാദി നേതാവ് ജെഫ്രി റാത്ത് പറഞ്ഞു. എന്നാൽ യുഎസിൽ തങ്ങൾ ആരെയാണ് കണ്ടതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ, ഈ കൂടിക്കാഴ്ചകൾ പതിവ് രീതിയിലുള്ളതാണെന്നും യാതൊരുവിധ വാഗ്ദാനങ്ങളും നൽകിയിട്ടില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി.

നിലവിൽ ആൽബെർട്ടയിൽ സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന (Referendum) നടത്താനുള്ള ഒപ്പ് ശേഖരണം വിഘടനവാദികൾ നടത്തുന്നുണ്ട്.

”Canada’s sovereignty must be respected” – Mark Carney’s tough words to the Trump administration

More Stories from this section

family-dental
witywide