കളം നിറഞ്ഞ് സ്ഥാനാർത്ഥികൾ; പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം

നിയമസഭ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പിക്കാൻ പ്രചരണം ശക്തമാക്കി സ്ഥാനാർത്ഥികൾ. പത്രികാസമർപ്പണത്തിന് ഇനി സ്ഥാനാർഥികളുടെ മുന്നിലുള്ളത് ഒരൊറ്റ പ്രവൃത്തി ദിവസം മാത്രമാണ്. നാളെ രാവിലെ 11 മണി മുതൽ 3 വരെയാണ് നാമനിർദ്ദേശ പത്രിക സ്വീകരിക്കുക. 15 മിനിറ്റാണ് ഒരു പത്രിക സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടത്. സമയമില്ലാത്തതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് നിർദേശം.

അതേസമയം, ഞായറാഴ്ച ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സ്ഥാനാർഥികളുടെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ പര്യടനം നാളെ മുതൽ നടക്കും. പറവൂർ മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണത്തിന് ശേഷം ജില്ലാ പര്യടനത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എത്തും. ബിജെപി പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനത്തെ മുഖ്യമന്ത്രിയും ,ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും കേരളത്തിലെത്തും. താരപ്രചാരകരായി സിനിമ സീരിയൽ താരങ്ങളെയും ബിജെപി പ്രചാരണത്തിന് രംഗത്തിറക്കും.

Candidates intensify campaign to ensure victory in assembly elections

More Stories from this section

family-dental
witywide