ഡെട്രോയിറ്റ് വിമാനത്താവള ടെർമിനലിലേക്ക് കാർ ഇടിച്ചുകയറി; ഡ്രൈവർ കസ്റ്റഡിയിൽ

അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് ഡിട്രോയിറ്റ് മെട്രോപൊളിറ്റൻ വെയ്ൻ കൗണ്ടി വിമാനത്താവളത്തിലെ ടെർമിനലിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവമെന്ന് വെയ്ൻ കൗണ്ടി എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

മക്‌നമാര ടെർമിനലിനുള്ളിലെ ടിക്കറ്റ് കൗണ്ടറിലേക്കാണ് കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്ത് തന്നെ ആറുപേർക്ക് ചികിത്സ നൽകി. അതേസമയം, പരുക്കുകളുടെ ഗുരുതാരവസ്ഥ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡ്രൈവറുടെ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.

Car crashes into Detroit airport terminal; driver in custody