മണിയൻപിള്ള രാജുവിൻ്റെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്; സ്റ്റേഷന്‍ ജാമ്യത്തില്‍ മണിയൻപിള്ളയെ വിട്ടു, കാർ കസ്റ്റഡിയിൽ

തിരുവനന്തപുരം : മണിയൻപിള്ള രാജുവിൻ്റെ കാറും രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്. നടൻ്റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് തിരിയുന്നതായും അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.

ട്രിവാൻഡ്രം ക്ലബിൽനിന്നു പുറത്തേക്കു വരാൻ ഇൻഡിക്കേറ്റർ ഇട്ട് രാജു കാർ നിർത്തിയിരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് രാജു കാർ റോഡിലേക്ക് ഇറക്കിയത്. കാർ വരുന്നത് കണ്ട് ഒരു സ്‌കൂട്ടർ യാത്രികൻ നിർത്തുന്നതും ദൃശ്യത്തിൽ കാണാം.

കാർ റോഡിൻ്റെ മുക്കാൽ ഭാഗത്തോളം വരുന്നഘട്ടത്തിലാണു വേഗത്തിലെത്തിയ ബൈക്ക് കാറിൻ്റെ മുൻവശത്ത് ഇടിക്കുന്നത്. കാറിൽ ഇടിച്ചു ബൈക്ക് മറിഞ്ഞ് യുവാക്കൾ എതിർഭാഗത്തുള്ള റോഡിലേക്കാണു തെറിച്ചു വീണത്.

അതേസമയം, കാര്‍ ഇടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ജീവഹാനി വരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ചു, ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനത്തിൻ്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.

CCTV footage of the accident in which Maniyanpilla Raju’s car and bike collided has been released; Maniyanpilla released on station bail.

More Stories from this section

family-dental
witywide