വേനൽച്ചൂടിന് ആശ്വാസം… സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ തിങ്കളാഴ്ച വരെ നേരിയ മഴ ലഭിച്ചേക്കും. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

തമിഴ്നാടിന് മുകളിലായി കേരളത്തോട് ചേർന്ന് നിൽക്കുന്ന ചക്രവാതച്ചുഴിയും, മന്നാർ കടലിടുക്ക് മുതൽ തെക്കൻ കർണാടക വരെ നീളുന്ന ന്യൂനമർദപാത്തിയുമാണ് നിലവിലെ മഴയ്ക്ക് കാരണം. ഈ അന്തരീക്ഷ സാഹചര്യങ്ങളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ സജീവമാകുന്നത്.

ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും മരങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും താഴെ നിൽക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

Chance of rain with thunderstorms in the state till Monday; Alert issued

More Stories from this section

family-dental
witywide