അമേരിക്കയുടെ പുതിയ ഭക്ഷണ മാർഗനിർദേശങ്ങളിൽ മദ്യം സംബന്ധിച്ച നിർദേശങ്ങളിൽ മാറ്റം

അമേരിക്കയിൽ ട്രംപ് ഭരണകൂടം ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ ഫെഡറൽ ഭക്ഷണ മാർഗനിർദേശങ്ങളിൽ മദ്യം ഉപയോഗിക്കുന്നതിന് പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തി. അഞ്ച് വർഷത്തിലൊരിക്കൽ ഈ മാർഗനിർദേശങ്ങൾ പുതുക്കുക പതിവാണ്. അതിൻ്റെ ഭാഗമായാണ് ഈ മാറ്റവും. ദിവസേന എത്ര ഡ്രിങ്ക് വരെ കഴിക്കാം എന്നായിരുന്നു നിർദേശം. എന്നാൽ പുതിയ മാർഗനിർദേശങ്ങളിൽ മിതമായി മദ്യം ഉപയോഗിക്കുക എന്ന പൊതു നിർദേശം മാത്രമാണ് നൽകിയിരിക്കുന്നത്.

മുൻപ് പ്രായപൂർത്തിയായ പുരുഷന്മാർക്ക് ദിവസേന രണ്ടോ അതിൽ കുറവോ സ്ത്രീകൾക്ക് ഒന്നോ അതിൽ കുറവോ ഡ്രിങ്ക്സ് കഴിക്കാം എന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഇപ്പോഴത്തെ മാർഗനിർദേശങ്ങളിൽ പുരുഷരും സ്ത്രീകളും തമ്മിൽ പ്രത്യേക വേർതിരിവ് നൽകിയിട്ടില്ല. whole food കഴിക്കുക, ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുക, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണത്തിന് മുൻഗണന നൽകുക, അധിക പഞ്ചസാര ഇല്ലാത്ത പാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മദ്യം സംബന്ധിച്ച പുതിയ നിർദേശങ്ങൾക്കെതിരെ അമേരിക്കൻ ആൽക്കഹോൾ പോളിസി അലയൻസ് ഉൾപ്പെടെയുള്ള സംഘടനകൾ വിമർശനവുമായി രംഗത്തെത്തി. മദ്യത്തിൻ്റെ ഉപയോഗം മൂലമുള്ള അപകടങ്ങളെക്കുറിച്ച് വ്യക്തവും തുറന്നതുമായ വിവരം ജനങ്ങൾക്ക് ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. ദീർഘകാലമായി മദ്യം ഉപയോഗിക്കുന്നത് ചില കാൻസറുകൾക്കും ഹൃദ്രോഗത്തിനും കരൾരോഗത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്ന അഭിപ്രായവും വിദഗ്ധർ ഉയർത്തി.

Changes in alcohol recommendations in new US Dietary Guidelines

Also Read

More Stories from this section

family-dental
witywide