ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോൺ പുതുശ്ശേരിൽ മെമ്മോറിയൽ സോക്കർ ടൂർണമെന്റ് ഓഗസ്റ്റ് 29ന് നോർത്ത് ബ്രൂക്കിലുള്ള ടെക്‌നി പ്രയറി ഫീൽഡിൽ നടക്കും. 1700 Techny Road, Northbrook ആണ് വേദി.വൻ സമ്മാനത്തുകയുമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ആവേശകരമായ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.ടൂർണമെന്റ് മോളി പുതുശ്ശേരിൽ & ഫാമിലി, രഞ്ജൻ എബ്രഹാം & ഫാമിലി, ഷിബു ജോൺ & ഷൈജു സെല്ലുലോയ്ഡ്, ജിൽസ് വയലുപടിയാനിക്കൽ എന്നിവരാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞു മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ എന്നിവരും ടൂർണമെന്റ് കോ-ഓർഡിനേറ്റർമാരായ മനോജ് അച്ചേട്ട്, റിച്ചാർഡ് സാമുവേൽ, അതുൽ കൃഷ്ണ, അരുൺ കൃഷ്ണ, ഡാനി ജോസഫ് എന്നിവരും ബോർഡ് അംഗങ്ങളും ചേർന്നാണ് ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഷിക്കാഗോ മലയാളി സമൂഹത്തിന്റെ കായികമേഖലയിലെ കൂട്ടായ്മയ്ക്കും സൗഹൃദത്തിനും കൂടുതൽ കരുത്തേകുന്ന ഈ ടൂർണമെന്റ് വാശിയേറിയ മത്സരങ്ങൾക്കും ആവേശകരമായ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ടൂർണമെന്റിന്റെ വിജയത്തിനായി കായികപ്രേമികളുടെയും മലയാളി സമൂഹത്തിന്റെയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
മനോജ് അച്ചേട്ട് 224 522 2470
റിച്ചാർഡ് സാമുവേൽ 847 767 4949
അതുൽ കൃഷ്ണ 224 392 8028
അരുൺ കൃഷ്ണ 224 716 1219
ഡാനി ജോസഫ് 847 790 6958
Chicago Malayali Association’s John Puthusseryil Memorial Soccer Tournament on August 29; numerous teams from various states.










