വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുത്തു. 10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർധിക്കും.

ഈ ഘട്ടത്തിൽ തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് പൂർത്തിയാകുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. 2028 ഡിസംബറിൽ നിർമാണം പൂർത്തിയാകുന്നതോടെ പൂർണമായി തുറമുഖമായി മാറും.

നാലിലധികം മദർ ഷിപ്പുകൾക്ക് തുറമുഖത്ത് നങ്കൂരമിടാൻ കഴിയും. ഒരു ലക്ഷം കണ്ടെയ്‌നറുകൾ വരെ സൂക്ഷിക്കാനുള്ള ശേഷിയും ഉണ്ടാകും. നാല് കിലോമീറ്ററിലധികം പുലിമുട്ടും തുറമുഖത്ത് ഉണ്ടാകും. ഫീഡർ തുറമുഖമായി മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. റോഡ് മാർ​ഗമുള്ള ചരക്ക് നീക്കത്തിനും രണ്ടാം ഘട്ടത്തിൽ ആരംഭം കുറിക്കും.

Chief Minister inaugurates construction of Vizhinjam Phase 2 development

More Stories from this section

family-dental
witywide