
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് ജില്ലയിൽ വിവിധ ഇടങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. ജില്ലയിലെ ഇടത് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി എത്തുന്ന മുഖ്യമന്ത്രി നാല് പ്രധാന മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുന്നത്.
രാവിലെ 10 മണിക്ക് പാലക്കാട് വെച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതോടെയാണ് ഇന്നത്തെ പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കുചേരും.
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്ന ‘ഡീൽ’ വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രി പാലക്കാട്ടെത്തുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. വിവാദങ്ങളോട് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളിലൂടെ പ്രതികരിക്കാൻ സാധ്യതയുള്ളതിനാൽ പാലക്കാട്ടെ ഇന്നത്തെ രാഷ്ട്രീയ നീക്കങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രധാന നേതാക്കളുടെ സന്ദർശനം ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടുതൽ കരുത്തേകുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പുകളുടെ പ്രതീക്ഷ.
Chief Minister Pinarayi Vijayan to campaign in four constituencies in Palakkad district today, deal controversy flares up















