
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം.
ധർമ്മടം മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ദേഹം മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തേക്കും. കഴിഞ്ഞ ദിവസം ധർമ്മടത്ത് നടന്ന വൻ റോഡ് ഷോയോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണി വലിയ ആവേശം സൃഷ്ടിച്ചിരുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി വി.പി. അബ്ദുൽ റഷീദാണ് മണ്ഡലത്തിൽ മുഖ്യമന്ത്രിയെ നേരിടുന്നത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. ഏപ്രിൽ 9-നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
Chief Minister Pinarayi Vijayan to file nomination papers in Dharmadam today











