യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി; യുഡിഎഫ് നുണയെ ആശ്രയിക്കുന്നു, എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്

യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സിപിഐഎം – എസ്ഡിപിഐ ബന്ധമെന്ന ആരോപണം കോണ്‍ഗ്രസിന്റെ നുണയാണെന്നും ദുരാരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാടാണ്. യുഡിഎഫ് നുണയെ ആശ്രയിക്കുകയാണെന്നും വസ്തുതകളെയല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ഘട്ടത്തിലും വര്‍ഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചത് എല്‍ഡിഎഫ് ആണ് എന്നത് എല്ലാവര്‍ക്കും വ്യക്തതയുള്ള കാര്യമാണ്. അങ്ങനെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം വേണ്ട്. ഏതാനും വോട്ടിന് വേണ്ടി അവസരവാദ നിലപാട് ഞങ്ങള്‍ സ്വീകരിക്കാറില്ലെന്നും എപ്പോഴും തത്വാതിഷ്ഠിത നിലപാടാണ് സ്വീകരിക്കുന്നതെന്നും മഖ്യമന്ത്രി പറഞ്ഞു.

അതേസമയം, എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. എസ്ഡിപിഐയെ കുറിച്ച് ഞാനാണോ മറുപടി പറയേണ്ടത്. അത് എസ്ഡിപിഐക്കാരോട് ചോദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ അജണ്ട സ്വീകരിക്കരുത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്ഡിപിഐ – സിപിഐഎം ധാരണ പരസ്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Chief Minister strongly criticizes UDF; UDF relies on lies, LDF has the same stance towards all communal forces

More Stories from this section

family-dental
witywide