കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്ന് സിജെ റോയിയുടെ മകൻ രോഹിത് റോയ്

കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകുമെന്നും ഗ്രൂപ്പിന്റെ ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാതെ മുന്നോട്ട് പോകുമെന്നും ആത്മഹത്യ ചെയ്ത വ്യവസായി ഡോ. സിജെ റോയിയുടെ മകൻ രോഹിത് റോയ്. സമൂഹമാധ്യമത്തിലൂടെയായിരുന്നു രോഹിത് റോയിയുടെ പ്രതികരണം. കോൺഫിഡന്റ് ഇതുവരെ കൂടെ നിന്നവരെയെല്ലാം ചേർത്ത് നിർത്തുമെന്നും കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും രോഹിത് പറഞ്ഞു.

കോൺഫിഡന്റ് ഗ്രൂപ്പ് തന്റേതല്ലെന്നും നമ്മുടേതാണെന്നും പിതാവ് ഡോ. റോയ് സിജെ എപ്പോഴും പറയുമായിരുന്നു. അതേ അർത്ഥത്തിൽ തന്നെ കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ടുപോകുമെന്നും രോഹിത് പറഞ്ഞു. ഗ്രൂപ്പിൻ്റെ കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്ന് സഹോദരൻ സി ജെ ബാബു നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതിൻ്റെ കാരണം അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. മൊബൈൽ ഫോണുകൾ രണ്ടും ലോക്ക് ചെയ്തതിനാൽ ഇവയുടെ ഫോറൻസിക് പരിശോധന ഫലവും നിർണായകമാണ്. മനസിക സമ്മർദ്ദം കുറയ്ക്കാൻ ഡോ റോയി ചികിത്സ തേടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

CJ Roy’s son Rohit Roy says Confident Group’s activities will continue

More Stories from this section

family-dental
witywide