ബിനാമി ഇടപാട് പരാതിയിൽ പി പി ദിവ്യക്ക് ക്‌ളീൻ ചിറ്റ്, വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഐഎം നേതാവുമായ പി പി ദിവ്യക്ക് ബിനാമി ഇടപാട് പരാതിയിൽ ക്‌ളീൻ ചിറ്റ്. വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ബിനാമി ഇടപാട് എന്നായിരുന്നു പരാതി. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാർ നിലപാട്. പരാതിയിൽശരിയായ അന്വേഷണം നടന്നാൽ ഉന്നതരായ സിപിഎം നേതാക്കൾ പലരും കുടുങ്ങുമെന്നും അതുകൊണ്ടാണ് പി പി ദിവ്യയെ സംരക്ഷിക്കുന്നതെന്ന് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

പി പി ദിവ്യ ബിജെപിയിലേക്ക് എന്ന വാർത്തകൾ വന്ന് ദിവസങ്ങൾക്കകം വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. പി പി ദിവ്യയുടെ ബിനാമി ഇടപാടുകൾ രേഖകൾ സഹിതമാണ് വിജിലൻസിന് പരാതി നൽകിയത്. 6 മാസം വിജിലൻസ് ഒരു നടപടിയും എടുത്തില്ലെന്നും പരാതിക്കാരന്റെ മൊഴി പോലും എടുത്തില്ലെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.

Clean chit to PP Divya in benami transaction complaint, government says no need for vigilance investigation

More Stories from this section

family-dental
witywide